Tuesday, January 19, 2010

മിന്നാമിനുങ്ങ്‌




എനിക്കിപ്പോൾ

കടൽ കാണുന്നതിനോ,

ആകാശത്തിലേക്കു

നോക്കുന്നതിനോ ആകുന്നില്ല.

തടവറകളും

ഇതുപോലെയാകുമോ..?

നക്ഷത്രമില്ലാതെ...

ആകാശമില്ലാതെ...

മതിലുകളാൽ

ബന്ധനങ്ങളാൽ

ചുറ്റപ്പെട്ട്‌...

ഈ രാത്രി

ഞാനൊരു മിന്നാമിനുങ്ങാകാം...

ഇരുട്ടിനെ പ്രകാശത്താൽ ചുംബിച്ച്‌

നിങ്ങളിലേക്ക്‌ പറന്നു വരാം..

.

17 comments:

  1. ഇരുട്ടിനെ പ്രകാശത്താൽ ചുംബിച്ച്‌

    well

    ReplyDelete
  2. വേഗന്ം സുഖമാകട്ടെ രമ്യ.

    എല്ലാ പ്രതീക്ഷകളും സഫലമാകട്ടെ.ആശംസകള്‍..

    ReplyDelete
  3. രെമ്യയ്ക്ക് എല്ലാവിധ സുഖാശംസകളും നേരുന്നു.പ്രതീക്ഷകളോടെ മുന്നേറുക. ആശംസകൾ!

    ReplyDelete
  4. നന്നായിരിക്കുന്നു ... ശലഭായനം വായിച്ചു ....ഇനിയും മനോഹരങ്ങളായ ഒരുപാട് കവിതകള്‍ എഴുതാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ ...

    ReplyDelete
  5. ഈ രാത്രി

    ഞാനൊരു മിന്നാമിനുങ്ങാകാം...

    ഇരുട്ടിനെ പ്രകാശത്താൽ ചുംബിച്ച്‌

    നിങ്ങളിലേക്ക്‌ പറന്നു വരാം..



    നീ പറന്നു വരും......അതിനായി ഞാനും പ്രാര്‍ത്ഥിക്കും...!!

    ReplyDelete
  6. കുഞ്ഞനുജത്തിക്ക് എല്ലാവിധ ആശംസകളും.....

    ReplyDelete
  7. രമ്യ ഇന്നൊരു ഓർമ്മയായ് മാറി...

    ReplyDelete
  8. ഇന്നു വെളുപ്പിനെ തിരുവനന്തപുരം ആർ സീ സി യിൽ വച്ചു രമ്യ നമ്മളെ വിട്ടു പോയി.....
    ശലഭങ്ങളൂടെ ലോകത്തേക്ക്
    വേദനകളും കഷ്ടപ്പാടുകലുമില്ലാത്ത ലോകത്തേക്ക്ക്

    ReplyDelete
  9. മിന്നിത്തെളിയുന്ന ഓരോ മിന്നാമിനുങ്ങിനെയും ഞാനിനി നെഞ്ചോടു ചേര്‍ക്കും...

    അവയില്‍,
    വേദനയില്ലാത്ത ചിരിയോടെ നീയുമുണ്ടാവും...

    ReplyDelete
  10. ഞാനൊരു മിന്നാമിനുങ്ങാകാം...

    ഇരുട്ടിനെ പ്രകാശത്താൽ ചുംബിച്ച്‌

    നിങ്ങളിലേക്ക്‌ പറന്നു വരാം..
    മോളേ.......നീവരുമോ.......
    ഞങ്ങള്‍ നിനക്കായി ...കാത്തിരിക്കുന്നൂ...

    ReplyDelete
  11. ശാന്തം ഉറങ്ങട്ടെ

    ReplyDelete
  12. Ramya you were a wonderful and beautiful buterfly.

    Yes we will wait for you ever..

    ReplyDelete
  13. ഈ വേദനയില്‍ പങ്കുചേരാനാണോ ഞാനിവിടെക്ക് വന്നത്..ഈ മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം എനിക്കു വേണ്ടിയും....

    ReplyDelete
  14. കാത്തിരിക്കാം നമുക്ക്.

    ReplyDelete
  15. നല്ല പദവിന്യാസം....
    നല്ല കവിത...

    പാമ്പള്ളി
    www.pampally.com
    www.paampally.blogspot.com

    ReplyDelete
  16. ishtamayirunnu orupadu ninne kunjanujathee...

    ReplyDelete