Tuesday, January 19, 2010

കൂട്ടിരിപ്പ്‌

.
ആഘോഷങ്ങളുടെ
സന്തോഷങ്ങളിലും
ഒറ്റയ്ക്കായ ഒരു ചെറുമുറി...
.
നിനക്കും അവർക്കൊപ്പം
ആടുകയും പാടുകയും
ചെയ്യാമായിരുന്നല്ലോ...
.
ഉയർന്ന നിലവാരത്തിലുള്ള
അപ്പരുചികളിൽ മദിച്ചും
പതയുന്ന വീഞ്ഞിൽ
പുതച്ചും നടക്കാമായിരുണല്ലോ...
.
എന്നിട്ടും,
ചാര നിറമുള്ള
ചെറുമുറിയിൽ
എനിക്കൊപ്പം കൂട്ടിരിക്കാൻ
നിനക്കെങ്ങനെയാകുന്നു...

1 comment:

  1. എനിയ്ക്കും കൂട്ടിരുന്നിട്ടുണ്ട് പലരും
    പലർക്കും ഞാനും

    ഒറ്റയ്ക്കിരുയ്ക്കുമ്പോൾ
    ചോദിയ്ക്കും :
    എന്തേ ഒറ്റയ്ക്കെന്ന്

    അവരോടെന്ത് പറയാനാണ്?

    ഏകാന്തതയ്ക്ക്
    ഞാൻ കൂട്ടിരിയ്ക്കുകയാണെന്ന്
    പറഞ്ഞാൽ തന്നെ
    അവർക്കത് മനസ്സിലാവുമോ?

    ReplyDelete