
എനിക്കിപ്പോൾ
കടൽ കാണുന്നതിനോ,
ആകാശത്തിലേക്കു
നോക്കുന്നതിനോ ആകുന്നില്ല.
തടവറകളും
ഇതുപോലെയാകുമോ..?
നക്ഷത്രമില്ലാതെ...
ആകാശമില്ലാതെ...
മതിലുകളാൽ
ബന്ധനങ്ങളാൽ
ചുറ്റപ്പെട്ട്...
ഈ രാത്രി
ഞാനൊരു മിന്നാമിനുങ്ങാകാം...
ഇരുട്ടിനെ പ്രകാശത്താൽ ചുംബിച്ച്
നിങ്ങളിലേക്ക് പറന്നു വരാം..
.
ഇരുട്ടിനെ പ്രകാശത്താൽ ചുംബിച്ച്
ReplyDeletewell
വേഗന്ം സുഖമാകട്ടെ രമ്യ.
ReplyDeleteഎല്ലാ പ്രതീക്ഷകളും സഫലമാകട്ടെ.ആശംസകള്‍..
വേഗന്ം സുഖമാകട്ടെ
ReplyDeleteരെമ്യയ്ക്ക് എല്ലാവിധ സുഖാശംസകളും നേരുന്നു.പ്രതീക്ഷകളോടെ മുന്നേറുക. ആശംസകൾ!
ReplyDeleteനന്നായിരിക്കുന്നു ... ശലഭായനം വായിച്ചു ....ഇനിയും മനോഹരങ്ങളായ ഒരുപാട് കവിതകള്‍ എഴുതാന്‍ ഈശ്വരന് അനുഗ്രഹിക്കട്ടെ ...
ReplyDeleteഈ രാത്രി
ReplyDeleteഞാനൊരു മിന്നാമിനുങ്ങാകാം...
ഇരുട്ടിനെ പ്രകാശത്താൽ ചുംബിച്ച്
നിങ്ങളിലേക്ക് പറന്നു വരാം..
നീ പറന്നു വരും......അതിനായി ഞാനും പ്രാര്‍ത്ഥിക്കും...!!
കുഞ്ഞനുജത്തിക്ക് എല്ലാവിധ ആശംസകളും.....
ReplyDeleteരമ്യ ഇന്നൊരു ഓർമ്മയായ് മാറി...
ReplyDeleteഇന്നു വെളുപ്പിനെ തിരുവനന്തപുരം ആർ സീ സി യിൽ വച്ചു രമ്യ നമ്മളെ വിട്ടു പോയി.....
ReplyDeleteശലഭങ്ങളൂടെ ലോകത്തേക്ക്
വേദനകളും കഷ്ടപ്പാടുകലുമില്ലാത്ത ലോകത്തേക്ക്ക്
മിന്നിത്തെളിയുന്ന ഓരോ മിന്നാമിനുങ്ങിനെയും ഞാനിനി നെഞ്ചോടു ചേര്‍ക്കും...
ReplyDeleteഅവയില്‍,
വേദനയില്ലാത്ത ചിരിയോടെ നീയുമുണ്ടാവും...
ഞാനൊരു മിന്നാമിനുങ്ങാകാം...
ReplyDeleteഇരുട്ടിനെ പ്രകാശത്താൽ ചുംബിച്ച്
നിങ്ങളിലേക്ക് പറന്നു വരാം..
മോളേ.......നീവരുമോ.......
ഞങ്ങള്‍ നിനക്കായി ...കാത്തിരിക്കുന്നൂ...
ശാന്തം ഉറങ്ങട്ടെ
ReplyDeleteRamya you were a wonderful and beautiful buterfly.
ReplyDeleteYes we will wait for you ever..
ഈ വേദനയില്‍ പങ്കുചേരാനാണോ ഞാനിവിടെക്ക് വന്നത്..ഈ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എനിക്കു വേണ്ടിയും....
ReplyDeleteകാത്തിരിക്കാം നമുക്ക്.
ReplyDeleteനല്ല പദവിന്യാസം....
ReplyDeleteനല്ല കവിത...
പാമ്പള്ളി
www.pampally.com
www.paampally.blogspot.com
ishtamayirunnu orupadu ninne kunjanujathee...
ReplyDelete