
.. പൊടി പറക്കുന്ന വെയിലിലേക്ക്
നീ നടക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല...
ദാഹിച്ചു വശം കെടുമ്പോള്‍
നിന്റെ ചുണ്ടുകൾ നനയ്ക്കാൻ
വാടിത്തളർന്ന
നാവു മാത്രമാണവശേഷിക്കുന്നത്...
എങ്കിലും,
നഷ്ടങ്ങളുടെ ചൂടിലേക്ക്
നിന്റെ കാൽ പതിഞ്ഞപ്പോൾ
വറ്റിയ പുഴകളിൽ
സ്നേഹത്തിന്റെ ജലസമൃദ്ധി...
ഉണങ്ങിയ ചില്ലകൾക്ക്
ഇളം പച്ചനിറം...
pacha nirathil thalirkkatte...puthu nambukal
ReplyDelete