Sunday, January 3, 2010

ഉണരാത്ത നിദ്ര





വരുമൊരിക്കല്‍, എന്‍റെയാ നിദ്ര
നിശബ്ദമായി...
.
മനസും ആത്മാവും
നിന്നെ ഏല്പിച്ച് ,
വെറും ജഡമായി...
.
ചുറ്റുമുള്ളതൊന്നും
കാണാതെ, കേള്‍ക്കാതെ,
നശ്വരമാം ബന്ധങ്ങളിലെ
വേദന എന്തെന്നറിയാതെ,
.
പ്രണയിക്കുവാന്‍ കാമിനിയില്ലെന്നു
പരിഭവിക്കാതെ.
.
പ്രതീക്ഷിക്കുവാന്‍ ഏതുമില്ലാതെ...
.
പ്രകൃതിയുടെ ഞരക്കം പോലും
തട്ടിയുണര്‍ത്താതെ.

നീ ഒന്നു വേഗം വന്നുവെങ്കില്‍...
.

9 comments:

  1. Mt vasudevaan nairude 'manju 'enikuu etavum istamulla oru kadha anu, athyil nirmala techer adakkamulla ella kadha pathrgalum kathirkka anu ... jeevitham oru kathirippanu.. ee kavitha vayichpoll ariyathe njan manjile sardarjiye orthu poiii..vedana thattiunarthuna varikal . ezhuthuka renya nee veendumm..... oru nalla nalekkayi kathirikkam .....

    ReplyDelete
  2. For life is not to live,but to be well

    ReplyDelete
  3. Molu...We are with U.
    Be Happy Dear :)

    ReplyDelete
  4. ഇല്ല സഹോദരീ ഒരിക്കലുമില്ല. നിന്നെ ഞങ്ങള്‍ക്ക് വേണം. ഞങ്ങള്‍ അതിനു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടേ ഇരിക്കും...

    ReplyDelete
  5. ഇല്ല പെങ്ങളേ നിന്നെ അത്ര പെട്ടെന്നൊന്നും ദൈവം കൈ വെടിയില്ലാ ....ഇനിയും നിന്നില്‍നിന്നും ഇതുപോലെ നല്ല നല്ല കവിതകള്‍ പിറക്കാന്‍ ഇരിക്കുന്നെയുള്ളൂ ...ദൈവം നിന്നെ കാത്തുരക്ഷിക്കട്ടെ എന്ന് ന്ഹാന്‍ ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു .....

    ReplyDelete
  6. ഇല്ല മോളെ,
    കണ്ണടച്ചുവെന്നാലും
    നീ കാണാതിരിക്കില്ല
    ഞങ്ങളുടെ ചങ്കിടിപ്പും
    മിഴിനീരിലെ മൌനവും.
    ഹൃദയ താളത്തിലെ
    ഗദ്ഗദവും
    ഒരു ലോകത്തിന്റെ തന്നെ
    പ്രാര്‍ഥനയും.

    ReplyDelete
  7. വരുമൊരിക്കല്‍, എന്‍റെയാ നിദ്ര
    നിശബ്ദമായി...
    വന്നല്ലൊ, ആ നിദ്ര...
    വരുമെന്നറി്ഞ്ഞുകൊണ്ടെഴുതുമ്പോള്‍ നിന്‍റ
    മുറിവേറ്റ മനസ്സിന്‍റ മരിവിപ്പറഞ്ഞു ഞാന്‍

    ReplyDelete
  8. എങ്ങനെ തോന്നി നിന്നെ പറിച്ചെടുക്കാന്‍ ഈശ്വരന്??
    ഞങ്ങള്‍ സ്നേഹിച്ചതിനേക്കാള്‍ എത്രയോ മടങ്ങ്‌ നിന്നെ സ്നേഹിച്ചതിന്‍റെ പേരില്‍ ഇത്രയും അവകാശമോ??

    എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരീ...
    നീ പുനര്‍ജനിക്കുന്നതും കാത്ത് ഇവിടെ ഞങ്ങള്‍...

    ReplyDelete